പുണ്യ ഭൂമിയെന്ന് പ്രത്യേകം ഖ്യാധിയുള്ള ഭാരതത്തിന്റെ ആർഷ സമ്പത്തുകൾ വിവരാണീതമാണെന്ന് പുണ്യാത്മാക്കൾ പറയാറുണ്ട്. കാലത്തിന്റെ അതിപ്രഹതമായ പ്രഹാരഹേതുകമായി സദ്ഗുണങ്ങൾ പലതും നഷ്ട്ടപെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണിപ്പോൾ. എന്നാൽ ഇതിനൊരപവാദമെന്നു തോന്നും വിധം ഭക്തജനങ്ങൾക്ക് താന്ത്രികമായ കർമ്മങ്ങളിലും പുരാണ പാരായണ സത്രങ്ങളിലും ക്ഷേത്ര ജീർണോദധാരണാതികളിലും താല്പര്യം അല്പ്പാല്പ്പം കൂടി വരുന്നതായാണ് അനുഭവം.
അത്യുദാത്തമായ ചിന്തകൾ,കർമ്മങ്ങൾ,ജ്ഞാനമാർഗങ്ങൾ ഇവയെല്ലാം അറിയുവാനും പഠിക്കുവാനും പ്രചരിപ്പിക്കുവാനും ഒരർത്ഥം വരെ ക്ഷേത്രങ്ങൾ ഒരു കാലഘട്ടം മുതൽ പ്രയോചനപ്രദവുമായിരുന്നു , ഇപ്പോഴും ആണുതാനും. പ്രകൃതിയിലെ പുരുഷസംയോഗം [ശക്തിപുരുഷസംയോഗം] എന്ന സങ്കൽപ്പത്തിൽ ബിംബമാകുന്ന ഉപാധിയിലാണ് ആചാര്യൻ ക്ഷേത്രത്തിന്റെ ആധാരമായ സാന്നിധ്യം സന്നിവേശിപ്പികുന്നത്.ഇങ്ങിനെ വരുമ്പോൾ ക്ഷേത്രത്തിന്റെ രൂപം,ഭാവം എന്നിവയെല്ലാം കൃത്യമായ നിർമാണ പദ്ധതികൾ പാലിക്കുകയും വേണം.
സുകൃതദുഷ്കൃതങ്ങൾ തുല്യമായി വരുമ്പോൾ മാത്രം ലഭിക്കുന്ന മനുഷ്യജന്മം വൃഥമാക്കാതെ ദൈവീകമായ പ്രവർത്തനങ്ങളിലൂടെ ഈശ്വര പ്രതീകമാക്കുകയാണ് വിവേകിയായ മനുഷ്യൻ ചെയ്യേണ്ട ധർമ്മം. വളരെയധികം പൗരാണികതകൾകൊണ്ട് അറിയപ്പെടുന്ന ക്ഷേത്രത്തിനുഭവിച്ചിടുള്ള ജീർണതകൾ പരിഹരിക്കുന്നതിനായുള്ള എല്ലാവിധത്തിലുള്ള പ്രവർത്തനങ്ങളിലും ഏവരും പരമാവധി സഹകരിച്ച് പ്രവർത്തിച്ച് ശ്രീ നടരാജ സ്വാമിയുടെ അനുഗ്രഹത്തിന് പാത്രീഭൂതരാകണമെന്നും സവിനയം പ്രാർഥിക്കുന്നു.
Bank Account No. | 110013967693 |
Account Holder Name | MAHA NATARAJA KSHETRASEVA TRUST |
Account Type(Current/Saving) | SAVING |
Bank Name | CANARA BANK |
Bank Branch | CHALAKUDY |
Bank Branch Address | CANARA BANK , KADICHEENI COMPLEX , MAIN ROAD , CHALAKUDY |
IFSC code | CNRB0000708 |